കോൺഗ്രസ് പാർട്ടിയുടെ മീനച്ചിൽ മണ്ഡലം പ്രസിഡന്റും മീനച്ചിൽ മണ്ഡലം യുഡിഎഫ് ചെയർമാനുമായിരുന്ന ശ്രീ.ബിജു തോമസ് കുന്നുംപുറം കേരള കോൺഗ്രസ് (എം)ൽ ചേർന്നു.പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണിയിൽ നിന്നും പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.

തന്റെ നിലപാടുകളിലും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും എക്കാലവും സത്യസന്ധതയും ആത്മാർത്ഥതയും ഉയർത്തിപ്പിടിച്ച ശ്രീ.ബിജു കുന്നുംപുറത്തിനെ പാർട്ടിയിലേക്ക് സ്വീകരിക്കുവാൻ സന്തോഷമുണ്ടെന്ന്
ശ്രീ ജോസ് കെ മാണി പറഞ്ഞു.UDF ചെയർമാൻ എന്ന നിലയിൽ ബിജു എല്ലാ തെരഞ്ഞെടുപ്പുകളിലും മികച്ച ഏകോപനവും സജീവ നേതൃത്വം നൽകിശ്രീ.ബിജുവിന്റെ രാഷ്ട്രീയ നിലപാടുകളും മുന്നണി പ്രവർത്തനങ്ങളിലെ ആത്മാർത്ഥതയും സത്യസന്ധതയും രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാണ്.

ചടങ്ങിൽ കേരളാ കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറി അഡ്വ.ജോസ് ടോം പുലിക്കുന്നേൽ,ശ്രീ.കെ ജെ മാത്യു നരിതൂക്കിൽ,ശ്രീ ബാബു കിഴക്കേടം,സണ്ണി വെട്ടം,ജോബി പുളിക്കത്തടം, ആന്റോ വെള്ളാപ്പട്ട്, ജോഷി ചോക്കാനാനി,ജോണി കുന്നുംപുറം,ആന്റോ പൊന്നടത്തുകല്ലേൽ,ജിമ്മി ചുമപ്പുങ്കൽ,ജോസഫ് വെട്ടിക്കൽ,എന്നിവർ സന്നിഹിതരായിരുന്നു