Pravasimalayaly

പാലായിൽ 30000 പേർ കേരള കോൺഗ്രസ് (എം) ൽ അംഗത്വമെടുത്തു : കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ കേരള കോൺഗ്രസ്(എം) ലേക്ക്, ജനപ്രതിനിധികളും പാർട്ടി അംഗത്വമെടുത്തു


പാലാ

കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ വഴി 30000 ൽ പരം പേർ പാർട്ടി അംഗത്വം സ്വീകരിച്ചതായി നിയോജക മണ്ഡലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അറിയിച്ചു.സമൂഹത്തിൻ്റെ വിവിധമേഖലകളിൽ പ്രവർത്തിച്ചിക്കുന്ന നിരവധി പേർ പുതുതായി അംഗത്വമെടുത്തു. ത്രിതല പഞ്ചായത്ത് അംഗങ്ങളും മുൻ അംഗങ്ങളും യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നവരും അംഗത്വം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.കടനാട് ,മൂന്നിലവ്, കരൂർ പഞ്ചായത്തുകളിലെ സ്വതന്ത്ര ജനപ്രതിനിധികളും പുതുതായി അംഗത്വം സ്വീകരിച്ചു.
പാർട്ടിയുടെ പ്രാഥമിക യൂണിറ്റുകളിലേക്ക് അംഗത്വ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തും.


മത്തശ്ശി പാർട്ടിയായ കോൺഗ്രസിൽ നിന്നും വൻതോതിൽ വിവിധ പഞ്ചായത്തുകളിലായി നിരവധി പാർട്ടി ഭാരവാഹികൾ ഉൾപ്പെടെ കേരള കോൺഗ്രസ്(എം) അംഗങ്ങളായി
കോൺഗ്രസിൻ്റെ രാമപുരം മണ്ഡലം പ്രസിഡണ്ടും മീനച്ചിൽ മണ്ഡലം പ്രസിഡണ്ടും യു.ഡി.എഫ് പ്രാദേശിക ചെയർമാൻമാരുമായ ഡി.പ്രസാദും, ബിജുകുന്നു പുറവും പ്രവർത്തകരും കേരള കോൺഗ്രസ് (എം) അംഗങ്ങളായി.

ജനപക്ഷം പാർട്ടിയുടെ കടനാട്, തലനാട് മണ്ഡലം കമ്മിറ്റികളും കേരള കോൺഗ്രസ് (എം) – ൽ ചേർന്നു.
കരൂർ പഞ്ചായത്ത് സ്വതന്ത്ര അംഗമായ പ്രേമകൃഷ്ണസ്വാമിയും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം) – ൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

മുൻ സിആർപിഎഫ് ഡി.ഐ.ജി .ടി.ജെ.ജേക്കബും പാർട്ടി അംഗത്വമെടുത്തു. അവലോകന യോഗത്തിൽ ജോസ് ടോം, തോമസ് ആൻ്റണി, ബൈജു ജോൺ, ബേബി ഉറുമ്പുകാട്ട്, സണ്ണി വടക്കേമുളഞ്ഞിനാൽ, ജോസ് കുട്ടി പൂവേലി, ബൈജു കൊല്ലംപറമ്പിൽ, സുബാഷ് വലിയ മംഗലം, ടോബിൻ കെ.അലക്സ്, കുഞ്ഞുമോൻ മാടപ്പാട്ട്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, കെ.ജെ. മാത്യു, ബിജു പാലുപടവൻ, സലിം യാക്കിരി ,ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.

Exit mobile version