കോട്ടയം.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികളില്‍ നിന്നും ജില്ലാ ആസുത്രണ സമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ 12 ല്‍ 10 സീറ്റും എല്‍.ഡി.എഫ് വിജയിച്ചതായി കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. ജില്ലയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷം യു.ഡി.എഫിനായിട്ടും കൗണ്‍സിലര്‍മാരില്‍ നിന്നുള്ള രണ്ട് സീറ്റും എല്‍.ഡി.എഫ് വിജയിക്കുകയാണ് ഉണ്ടായത്. ജില്ലയില്‍ വീണ്ടും എല്‍.ഡി.എഫിന്റെ മുന്നേറ്റമാണ് ഇത് സൂചിപ്പിക്കുന്നത്.
സി.പി.എം 5, കേരളാ കോണ്‍ഗ്രസ്സ് (എം) 3, സി.പി.ഐ 2 എന്നിങ്ങനെയാണ് എല്‍.ഡി.എഫ് കക്ഷിനില. അനുപമ പി.ആര്‍, പി.എന്‍ ഗിരീഷ്‌കുമാര്‍, മഞ്ചു സുജിത്ത്, കൃഷ്ണകുമാരി രാജേഷ്, ഇ.എസ് ബിജു എന്നിവര്‍ സി.പി.എം ല്‍ നിന്നും ജെസി സാജന്‍, രാജേഷ് വാളിപ്ലാക്കല്‍, പി.എം മാത്യു എന്നിവര്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ നിന്നും സുഭേഷ് സുധാകരന്‍, ഹേമലത പ്രേം സാധര്‍ എന്നിവര്‍ സി.പി.ഐയില്‍ നിന്നും അംഗങ്ങളാണ്.