ബാബു ജോസഫും, കെ.ജെ ദേവസ്യയും ചുമതലയേറ്റുകോട്ടയം. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്(കോട്ടയം) ചെയര്‍മാനായി ബാബു ജോസഫും, കേരള സിറാമിക്‌സ് ലിമിറ്റഡ് (കുണ്ടറ) ചെയര്‍മാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു.

0
295

ബാബു ജോസഫും, കെ.ജെ ദേവസ്യയും ചുമതലയേറ്റുകോട്ടയം. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ്(കോട്ടയം) ചെയര്‍മാനായി ബാബു ജോസഫും, കേരള സിറാമിക്‌സ് ലിമിറ്റഡ് (കുണ്ടറ) ചെയര്‍മാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു.

കേരളാകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍  പെരുമ്പാവൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2011 – 2015  കാലഘട്ടത്തില്‍ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെല്‍ഫേര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. 1991 -ലെ പ്രഥമ ജില്ല കൗണ്‍സിലര്‍

ബാബു ജോസഫ് ജില്ല പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പറുമാണ് കെ.ജെ ദേവസ്യ. 1980 മുതല്‍ കേരളാ കോണ്‍ഗ്രസ്സ് (എം) വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി സംസ്ഥാന കമ്മറ്റി മെമ്പര്‍, അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ വികസന സമിതി അംഗം, സംസ്ഥാന സെയ്ല്‍സ് ടാക്‌സ് ഉപദേശകസമിതി അംഗം, ബാംബു കോര്‍പ്പറേഷന്‍ ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍, വയനാട് ജില്ലാ ബാങ്ക് ഡയറക്ടര്‍, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍, മിനിമം വേജസ് അഡൈ്വസറി കമ്മറ്റിയംഗം എന്നീ നിലകളിലും കെ.ജെ ദേവസ്യ പ്രവര്‍ത്തിച്ചിരുന്നു.1)ബാബു ജോസഫ്2)കെ ജെ ദേവസ്യ 

Leave a Reply