Monday, January 20, 2025
HomeNewsKeralaകർഷതാത്‌പര്യങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമെന്ന് ജോസ്.കെ.മാണി എം.പി.

കർഷതാത്‌പര്യങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമെന്ന് ജോസ്.കെ.മാണി എം.പി.

പാലാ: കർഷക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ഏതറ്റം വരെ പോകുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി.എം.പി. പറഞ്ഞു.പാർലമെൻ്ററിലേയും നിയമസഭയിലേയും അംഗങ്ങൾ ഇതിനായി ഉറച്ച നിലപാടാണ് എന്നും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) മണ്ഡലം തെരഞ്ഞെടുപ്പു സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കരൂർ പഞ്ചായത്തിലെ വലവൂരിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞു മോൻമാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു . കോർപ്പറേഷൻ ചെയർമാനായി നിയമിതനായ അഡ്വ.ജോസ് ടോമിന് യോഗത്തിൽ സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി,പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, പെണ്ണമ്മ ജോസഫ് ,പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു,റാണി ജോസ്, രാമചന്ദ്രൻ അള്ളുംപുറം,സി ജോ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. കരൂർ മണ്ഡലം പ്രസിഡണ്ടായി കുഞ്ഞുമോൻ മാടപ്പാട്ടിനെ യോഗം തെരഞ്ഞെടുത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments