കാണക്കാരി: കേരള കോണ്‍ഗ്രസ് (എം) സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തീകരിക്കുമ്പോള്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും കര്‍ഷക ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കേരളത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമായ അജയ്യശക്തിയായി വര്‍ത്തമാന കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി മാറുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. പ്രസ്ഥാവിച്ചു.
പാര്‍ട്ടി കാണക്കാരി മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) അംഗത്വം നേടിയ മുഴുവന്‍ അംഗങ്ങളുടേയും വാര്‍ഡ് തലം മുതലുള്ള പാര്‍ട്ടി ഭാരവാഹികളുടെയും പൂര്‍ണ്ണമായ വിവരങ്ങള്‍ ഡിജിറ്റല്‍ ആയി ലഭ്യമാക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചു വരുന്നതായി ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി. വ്യക്തമാക്കി
മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്‌ക്കൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലിൽ, ജോസ് പുത്തൻകാല, നിയോജകം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ, നിർമ്മല ജിമ്മി, സിന്ധുമോൾ ജേക്കബ്, പ്രദീപ് വലിയപറമ്പില്‍, പി. സി. കുര്യൻ, ടി. എ. ജയകുമാർ, ജോസ് നിലപനകൊല്ലി, നയന ബിജു, മിനു മനോജ്, ആശാമോൾ ജോബി, മേരി തുമ്പകര, ജോർജ് ഗർവാസിസ്, ബിജു പാതിരമല, അഡ്വ. ഇമ്മനുവേൽ തോമസ്, ഷിബു കുപ്പക്കര, ജോമോൻ സ്‌കറിയ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലത്തിലെ വാർഡ് പ്രസിഡന്റ്മാർ വാർഡ് ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങി വിവിധ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു