Sunday, October 6, 2024
HomeNewsകുറുമണ്ണ് അരുവിക്കുഴി തോട്ടിൽ ചെക്ക് ഡാം 40 -ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും ; രാജേഷ്...

കുറുമണ്ണ് അരുവിക്കുഴി തോട്ടിൽ ചെക്ക് ഡാം 40 -ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും ; രാജേഷ് വാളിപ്ലാക്കൽ

കുറുമണ്ണ് : കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽപുതിയ ചെക്ക്ഡാം നിർമ്മിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ചെക്ക്ഡാം നിർമ്മിക്കുന്നത്. എലിവാലി, കുറുമണ്ണ് വാർഡുകളിലെ ആളുകൾക്ക് ചെക്ക് ഡാമിൻറെ പ്രയോജനം ലഭിക്കും. തോടിന്റെ ഇരു കരകളിലുമുള്ള നാല്പതോളം കിണറുകളിൽ വേനൽക്കാലത്ത് ജലനിരപ്പ് ഉയരുന്നതിന് ചെക്ക്ഡാം കാരണമാകും.

നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി സണ്ണി പഞ്ചായത്ത് മെമ്പർമാരായ ജയ്സൺ പുത്തൻ കണ്ടം, വി.ജി.സോമൻ , ബിന്ദു ജേക്കബ്, ജോയ് വടശ്ശേരി , പൗളിൻ ടോമി, രാജേഷ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് അവസാനത്തോടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments