വെള്ളപൊക്കം നിയന്ത്രിക്കുന്നതിനായി മിനച്ചിലാറ്റിലെ ചെളിയും മണലും നീക്കം ചെയ്യാൻ പദ്ധതി രുപികരിച്ചതായി കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി

0
96

തലപ്പലം : വെള്ളപൊക്കം നിയന്ത്രിക്കുന്നതിനായി മിനച്ചിലാറ്റിലെ ചെളിയും മണലും നീക്കം ചെയ്യാൻ പദ്ധതി രുപികരിച്ചതായി കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻജോസ് കെ മാണി എം.പി പറഞ്ഞു. ജലസേചന വകുപ്പും വിവിധ വകുപ്പുകളും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ തദേശ സ്വയം ഭരണ സ്ഥാപനങ്ങളുo തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാകും കേരളാ കോൺഗ്രസ്സ് (എം) തലപ്പലംമഡലം ഇലക്ഷൻ കൺവൻഷൻ ഉത്ഘാടനം ചെയ്യത് പ്രസംഗിക്കുക ആയിരുന്നു അദേഹം.

പാർട്ടി നേതാക്കളായ പ്രഫ. ലോപ്പസ്സ് മാത്യൂ , അഡ്വ. ജോസ് ടോം ഫിലിപ്പ് കുഴികുളം അഡ്വ. ബിജു ഇളം തുരുത്തിയിൽ ടോണി കുന്നുംപുറം, മജു പ്ലാത്തോട്ടം, ടോം മനക്കൻ സൂരിൻ പൂ വത്തുങ്കൽഎന്നിവർ പ്രസംഗിച്ചു

പാർട്ടി മഡലം പ്രസിഡൻഡായി സുഭാഷ് വലിയമംഗലം വൈസ്പ്രസിഡൻഡ് മാരായി പ്രഫ. ഡാൻറ്റി സ്പൂവത്തുങ്കൽ സൗമ്യ ബിജു എന്നിവരെയും സെക്രട്ടറിമാരായി ബിജോ താന്നിക്കുന്നേൽ, തങ്കച്ചൻ പറയൻ കൂഴിയിൽ, സൽമാൻ ഫാരീസ്എന്നിവരെയും ട്രഷറർ ആയി കുട്ടിച്ചൻ ഞാറ്റ് തൊട്ടിയിൽനേയും നിയോജക മഡലം കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു . അഡ്വ. അലക്സ്സ് തോമസ്സ് റിട്ടേണിഗ് ഓഫിസർ ആയിരുന്നു.

Leave a Reply