കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ താഴെതട്ട്മുതലുള്ള സംഘടനാതെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടിയുടെ വാര്‍ഡ്, മണ്ഡലം തെരെഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെയാണ് രണ്ടാം ഘട്ടം പൂര്‍ത്തിയായത്. ഏപ്രില്‍ 30 നകം നിയോജകമണ്ഡലം തെരെഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും, തുടര്‍ന്ന് കോട്ടയത്ത് ജില്ലാ സമ്മേളനം നടത്തുവാനും യോഗം തിരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, ബേബി ഉഴുത്തുവാല്‍, സഖറിയാസ് കുതിരവേലി, ജോസ് പുത്തന്‍കാലാ, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, പെണ്ണമ്മ ജോസസ്, നിര്‍മ്മല ജിമ്മി, ഡോ.സിന്ധുമോള്‍ ജേക്കബ്, ജോര്‍ജുകുട്ടി ആഗസ്തി, പി.സി കുര്യന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പി.എം മാത്യു ഉഴവൂര്‍, അഡ്വ.സാജന്‍ കുന്നത്ത്, എ.എം മാത്യു, ജോയി ചെറുപുഷ്പം, ജോസ് ഇടവഴിക്കന്‍, ജോജി കുറുത്തിയാടന്‍, ജോസ് ഇടവഴിക്കന്‍, ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലംപറമ്പില്‍, ബിജു പാലുപടവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.