Tuesday, November 26, 2024
HomeNewsKeralaപാലാ ബസ് ടെർമിനൽ കെ.എം.മാണി സ്മാരകം -മന്ത്രി ആൻ്റണി രാജു

പാലാ ബസ് ടെർമിനൽ കെ.എം.മാണി സ്മാരകം -മന്ത്രി ആൻ്റണി രാജു

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ പുതിയ ബസ് ടെർമിനൽ തുറന്നു.മുൻ മന്ത്രി കെ.എം.മാണിയുടെ 2014- 2015-ലെ അസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്..ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി ആൻ്റെണി രാജു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.മന്ത്രി വി.എൻ.വാസവൻചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.ആർ.ടി. സി വാങ്ങുന്ന ഡീസലിന് അധിക വിലകേന്ദ്ര സർക്കാർ ചുമത്തിയതുമൂലം വൻ സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തി വച്ചിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.പാലാ യിൽ തുറന്ന പുതിയ മന്ദിരം കെഎം.മാണി സ്മാരകമാണെന്ന് മന്ത്രി പറഞ്ഞു. വരുമാന വർദ്ധനവിനായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതായി മന്ത്രി അറിയിച്ചു.

ജോസ്.കെ.മാണി എം.പിയുടെ അഭ്യർത്ഥന പ്രകാരം പാലാ-മണ്ണാർക്കാട് സർവ്വീസ് ഉടൻ തുടങ്ങുവാൻ മന്ത്രി നിർദ്ദേശിച്ചു.ഇത് പാലക്കയത്തേക്ക് നീട്ടുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കൊഴുവനാലിലേക്ക് മറ്റൊരു സർവ്വീസും മന്ത്രി പ്രഖ്യാപിച്ചു

മാണി സി.കാപ്പൻ എം.എൽ.എ, ജോസ്.കെ.മാണി എം.പി, ആൻ്റോ പടിഞ്ഞാറേക്കര ,ജോസ് ഇടേട്ട് എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments