Sunday, January 19, 2025
HomeNewsKeralaഅച്ഛാ ദിൻ' എന്ന മോഹനവാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ,ഇന്ന് ജനങ്ങൾക്ക് നൽകുന്നത് ദുർദിനങ്ങൾസ്റ്റീഫൻ ജോർജ്ജ്...

അച്ഛാ ദിൻ’ എന്ന മോഹനവാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ,ഇന്ന് ജനങ്ങൾക്ക് നൽകുന്നത് ദുർദിനങ്ങൾസ്റ്റീഫൻ ജോർജ്ജ് എക്സ് എംഎൽഎ

കോട്ടയം; ‘അച്ഛാ ദിൻ’ എന്ന മോഹനവാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ, ഇന്ന് ജനങ്ങൾക്ക് നൽകുന്നത് ദുർദിനങ്ങൾസ്റ്റീഫൻ ജോർജ്ജ് എക്സ് എംഎൽഎ. കോട്ടയത്ത് വനിതാ കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക വില വർദ്ധനവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ന് പെട്രോളിന് 114 രൂപയാണെങ്കിൽ ഡീസലിന് 100 കടന്നിരിക്കുകയാണ്. പാചകവാതക സിലിണ്ടറിന് ഏറ്റവുമൊടുവിൽ 50 രൂപ വർധിപ്പിച്ച് ആയിരത്തിൽ എത്തിച്ചിരിക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 2250 ൽ എത്തിയിരിക്കുന്നു. മണ്ണെണ്ണയുടെ വിലയും വർധിപ്പിച്ചു ഏറ്റവും പാവപ്പെട്ടവന്റെ അടുപ്പിലെ തീ ഊതിക്കെടുത്തിയിരിക്കുകയാണ്.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ 138 ദിവസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ 10 തവണയാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചത്.ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധനവ് ഒരു കാരണമായി പറയാറുണ്ടെങ്കിലും ഇപ്പോൾ ക്രൂഡോയിൽ വില കുറഞ്ഞാലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർന്നു തന്നെ നിൽക്കുകയാണ്.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും, പെട്രോളിയം, പാചക വാതകങ്ങളുടെ വിലവർധനവും, കർഷക സമരങ്ങളും തുടങ്ങി സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മുന്നോട്ടുപോകുന്ന ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം വിഷയങ്ങളൊക്കെ വർഗീയതയുടെ കുപ്പായം കൊണ്ട് മറച്ച് വിഭജന രാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുകയാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു

ജില്ലാ പ്രസിഡണ്ട് ഷീല തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ്, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം. മീഡിയ കോർഡിനേറ്റർ വിജി എം തോമസ്, ഡോക്ടർ ആൻസി ജോസഫ്, ജെസ്സി ഷാജൻ, ധാനി തോമസ്, നയന ബിജു, ജോസഫ് ചാമക്കാല, മോളി ദേവസ്യ, ജിജി തമ്പി, മേഴ്സി ജോസഫ്, ജോളി ഡൊമനിക്, വിജി ഫ്രാൻസ്, റാണി ജോസ്, ലിസി കുര്യൻ, ലീന സണ്ണി എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments