മുണ്ടക്കയം:-ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റി നിര്‍മ്മിച്ചുനല്‍കുന്ന പത്തു കെ.എം.മാണി കാരുണ്യഭവനങ്ങളുടെ ശിലാസ്ഥാപനം കൂട്ടിക്കലില്‍ നടത്തി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തീക്കോയി, പാറത്തോട്, മുണ്ടക്കയം, എരുമേലി , പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി എന്നീ കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റികളുടെയും കേരളാ യൂത്ത് ഫ്രണ്ട് (എം), കേരളാ കര്‍ഷക യൂണിയന്‍ (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റികളുടെയും നേതൃത്വത്തിലാണ് പത്തുകാരുണ്യ ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ പണം കണ്ടെത്തിയിരിക്കുന്നത്.
കൂട്ടിക്കല്‍ ബഡായി ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.ഭവനങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു.തോമസ് ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ.തോമസ് എക്സ്.എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള പിന്നോക്ക വിഭാഗ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ്.എം.എല്‍.എ., സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു, ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജുകുട്ടി ആഗസ്തി, കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ അഡ്വ. സാജന്‍ കുന്നത്ത്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജിമോന്‍ പി.എസ്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ്ും സംസ്ഥാന കമ്മറ്റിയംഗവുമായ തോമസുകുട്ടി മുതുപുന്നയ്ക്കല്‍, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ഭവനനിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ജാന്‍സ് വയലിക്കുന്നേല്‍, കേരള കോണ്‍ഗ്രസ് (എം) കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്‍റ് ബിജോയ് ജോസ് മുണ്ടുപാലം, ഗ്രാമപഞ്ചായത്തുപ്രസിഡന്‍റുമാരായ ഡയസ് കോക്കാട്ട്, ബിജി ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്‍റുമാരായ സഖറിയാ ഡൊമിനിക് ചെമ്പകത്തുങ്കല്‍, കെ.ജെ.തോമസ് കട്ടയ്ക്കല്‍, ചാര്‍ളി കോശി, പി.എസ്. സെബാസ്റ്റ്യന്‍ പാംബ്ലാനി, ജോഷി മൂഴിയാങ്കല്‍, ജോസഫ് ജോര്‍ജ് വെള്ളൂക്കുന്നേല്‍, ദേവസ്യാച്ചന്‍ വാണിയപ്പുര, അഡ്വ. ജെയിംസ് വലിയവീട്ടില്‍, സെബാസ്റ്റ്യന്‍ പുരയിടം, നിയോജകമണ്ഡലം സെക്രട്ടറി സുജീലൻ കെ. പി,കേരളാ യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂക്കുന്നേല്‍, കെ.എസ്.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിയില്‍, കേരള കര്‍ഷക യൂണിയന്‍ (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് എ.എസ്.ആന്‍റണി, കെറ്റി.യു.സി. (എം) നിയോജകമണ്ഡലം പ്രസിഡന്‍റ് സണ്ണി വെട്ടുകല്ലേല്‍, സംസ്കാരവേദി ജില്ലാ പ്രസിഡന്‍റ് ബാബു റ്റി. ജോണ്‍, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി ജോസ്, മണ്ഡലം സെക്രട്ടറി കെ.എസ് മോഹനൻ,എന്നിവര്‍ പ്രസംഗിച്ചു.