സ്ത്രീ സുരക്ഷയും വനിത ശാക്തീകരണവും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയും സംസ്ഥാന വൈസ് പ്രസിഡന്റ് മേരിക്കുട്ടി തോമസിന്റെ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
കേരള വനിതാ കോൺഗ്രസ് (എം) ശക്തിപ്പെടുത്തണമെന്നും സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ 14 ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാതൃക കാട്ടണമെന്നും സൂചിപ്പിച്ചു.

ഒക്ടോബർ 9 പാർട്ടിയുടെ ജന്മദിനത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും വനിതകളുടെ നേതൃത്വത്തിൽ പതാക ഉയർത്തുവാൻ യോഗം തീരുമാനിച്ചു. ഒക്ടോബർ 30 ന് മുമ്പായി എല്ലാ ജില്ലകളിലും പുനസഘടന നടത്തി നിയോജകമണ്ഡലം, മണ്ഡലം തലത്തിൽ കമ്മറ്റി പുന:സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
വനിതാ കോൺഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് മേരിക്കുട്ടി തോമസ് കേരള കോൺഗ്രസ് പാർട്ടിക്കും വനിതാ കോൺഗ്രസിനും നൽകിയ സംഭാവന വിലപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതതികര സമിതി അംഗം വനിതാ കോൺഗ്രസ് ചാർജ് സെക്രട്ടറിമാരായ കെ ഐ ആന്റണി, ജേക്കബ് തോമസ് അരികുപുറം, സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വിജിന തോമസ്, സംസ്ഥാന സെക്രട്ടറിമാരായ ശ്രീദേവി, അഡ്വ. മേരിഹർഷ റോജസ്, കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബി ജോസ്, ലീന സണ്ണി, ജീന സിറിയക്ക്, നയന ബിജു, ഷൈന ഷൈജു, ജില്ലാ പ്രസിഡന്റ്മാരായ പുഷ്പ ബേബി, ഷീല ഉണ്ണി, സലോമി ബേബി, സുമ റെജി, സെലിൻ കുഴിഞ്ഞാലി, വത്സമ്മ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.