ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് (എം) ലേക്ക് പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തുന്നു. അയ്യായിരത്തോളം പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി കേരള കോൺഗ്രസ് (എം)ലേക്ക് ജോസ് കെ മാണി സ്വീകരിച്ചു

0
91

കോണ്‍ഗ്രസ്സില്‍ നിന്നും അയ്യായിരത്തോളം അനുഭാവികള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്നുകോട്ടയം. പ്രവാസി കോണ്‍ഗ്രസ്സ് നേതാവ് ജേക്കബ് ചണ്ണപ്പേട്ടയും ഐ.എന്‍.ടി.യു.സി നാഷണല്‍ കൗണ്‍സില്‍ അംഗവും വിവിധ യൂണിയനുകളുടെ ജനറല്‍ സെക്രട്ടറിയുമായ ഗോപന്‍ കുറ്റിച്ചിറയും, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയുമായ എല്‍ദോ പാറക്കാട്ടില്‍ തുടങ്ങിയ അയ്യായിരത്തോളം അനുഭാവികള്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ചേര്‍ന്നു.

കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രതിനിധികൾക്ക് ചെയര്‍മാന്‍ ജോസ് കെ.മാണി അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.ജില്ലകളിൽ വിപുലമായ സമ്മേളനം നടത്താനും ജനുവരിയിൽ സംസ്ഥാന സമ്മേളനം നടത്താനും തീരുമാനിച്ചു. ചടങ്ങില്‍ പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, ബെന്നി കക്കാട്, വിജി എം. തോമസ്, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply