Wednesday, November 27, 2024
HomeNewsKeralaകൊവിഡാനന്തരം സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രൊഫഷണൽസ് മുൻനിരയിൽ നിൽക്കണം; ജോസ് കെ മാണി

കൊവിഡാനന്തരം സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രൊഫഷണൽസ് മുൻനിരയിൽ നിൽക്കണം; ജോസ് കെ മാണി

കൊവിഡ് കാരണം തകർന്ന് നിൽക്കുന്ന സംസ്ഥാനത്തെ തൊഴിൽ , സാമ്പത്തിക മേഖലയുടെ മുന്നേറ്റിത്തിന് പ്രൊഫണൽസ് മുൻനിര പോരാളികളാകണമെന്ന് കേരള കോൺ​ഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണി പറഞ്ഞു. കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തുടർന്ന് പരമ്പരാ​ഗതമായി നടന്നുവന്ന തൊഴിലുകൾ എല്ലാം തകർച്ചയിലാണ്. കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്ക് വഹിച്ചിരുന്ന പ്രവാസികൾ പോലും അന്യനാടുകളിൽ നിന്നും മടങ്ങി വരുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ എല്ലാം ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കേരള പ്രൊഫഷണൽസ് ഫ്രണ്ട് ഏറ്റെടുക്കണമെന്നും ജോസ്. കെ. മാണി പറഞ്ഞു. മാറിയ കാലഘട്ടത്തിൽ അനുയോജ്യമായതും, കൂടുതൽ പേർക്ക് ഇനി ആശ്രയിക്കാവുന്നതുമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിലേക്ക് യുവ തലമുറയെ എത്തിക്കണം. അതും കൂടി വിഭാവനം ചെയ്തുവേണം കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ്‌ (എം ) ന്റെ പ്രൊഫഷണൽസ് വിംഗ് ആയ കേരള പ്രൊഫഷണൽസ് ഫ്രണ്ടിന്റെ മെമ്പർഷിപ്പുകൾ ഡോ, രാജു സണ്ണി, ചാർട്ടേഡ് അക്കൗണ്ടന്റ് ലൂക്കോസ് ജോസഫ് എന്നിവർക്ക് നൽകി ജോസ് കെ മാണി തുടക്കം കുറിച്ചു.

കേരള പ്രൊഫഷണൽസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സന്തോഷ്‌ കുഴികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ജോർജ് കുട്ടി അഗസ്റ്റി, സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, എക്സിക്യൂട്ടീവ് അംഗം റോയ് വട്ടമറ്റം, ശ്രീകാന്ത് എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പതിനാല് ജില്ലകളിലും കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിക്കാട്ട് അറിയിച്ചു.




RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments