കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന രാസവള വിലവര്‍ദ്ധനവും യൂറിയായുടെ ലഭ്യതക്കുറവും പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി

0
601

കോട്ടയം

കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന രാസവള വിലവര്‍ദ്ധനവും യൂറിയായുടെ ലഭ്യതക്കുറവും പരിഹരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. വളകടകളില്‍ നിന്നും പത്ത് ചാക്കില്‍ കൂടുതല്‍ യൂറിയ നല്‍കരുതെന്ന ഉത്തരവ് മൂലം റബര്‍, കൈത കര്‍ഷകര്‍ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. ഇക്കാര്യത്തിലും കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.

സംസ്ഥാന കാര്‍ഷിക വികസനബാങ്കിന്റെ ഭരണം നഷ്ടപ്പെട്ടത് യു.ഡി.എഫ് കേരളാ കോണ്‍ഗ്രസ്സ് (എം) നോട് കാണിച്ച നെറികേടിന്റെ ഫലമാണെന്നും ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ശക്തി എന്താണെന്ന് പലരും മനസ്സിലാക്കുവാന്‍ തുടങ്ങി എന്നും യോഗം വിലയിരുത്തി. ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ നടന്ന നിയോജകണ്ഡലം ശില്‍പ്പശാലകള്‍ക്ക് ശേഷമുള്ള വാര്‍ഡ്, ബൂത്ത് കണ്‍വന്‍ഷനുകളും, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള മണ്ഡലം ശില്‍പ്പശാലകളും ഒക്‌ടോബര്‍ 9 ന് മുമ്പായി പൂര്‍ത്തീകരിക്കുവാനും, പോഷകസംഘടനകളുടെ മണ്ഡലം കണ്‍വന്‍ഷനുകള്‍ ഒക്‌ടോബര്‍ 30 നകം പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.തോമസ് ചാഴികാടന്‍ എം.പി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, വി.ടി ജോസഫ്, വിജി എം.തോമസ്, ജോര്‍ജുകുട്ടി ആഗസ്തി, ജോസഫ് ചാമക്കാല, ബേബി ഉഴുത്തുവാല്‍, നിര്‍മ്മല ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, പ്രദീപ് വലിയപറമ്പില്‍, ഫിലിപ്പ് കുഴികുളം, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ജോയി ചെറുപുഷ്പം, പി.എം മാത്യു, എ.എം മാത്യു, സാജന്‍ കുന്നത്ത്, മാത്തുക്കുട്ടി ഞായര്‍കുളം, ജോസ് ഇടവഴിക്കന്‍, ജോജി കുറുത്തിയാടന്‍, തോമസ് ടി.കീപ്പുറം, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply