സിറ്റിംഗ് സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകി സിപിഎം

0
22

തിരുവനന്തപുരം

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പൂ​ഞ്ഞാ​ര്‍‌ സീ​റ്റും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇത്തീ രുമാനമായത്. ഇത് കൂടാതെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് പ​ക്ഷ​ത്തിന് കു​റ്റ്യാ​ടി, റാ​ന്നി സീ​റ്റു​ക​ളും നല്‍കും.

എന്നാല്‍ ഇതുവരെ ച​ങ്ങ​നാ​ശേ​രി സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീരുമാനം ഒന്നും ആയിട്ടില്ല. ​സിപി​ഐ​യും ച​ങ്ങ​നാ​ശേ​രി​ക്കു​വേ​ണ്ടി രംഗത്തുള്ളതിനാല്‍ ഇതില്‍ ഇതുവരെ തീരുമാനം ആയിട്ടല്ല. സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു റാന്നി. അവിടെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത് രാ​ജു ഏ​ബ്ര​ഹാ​മാ​യി​രു​ന്നു.

പ​രമ്പ​രാ​ഗ​ത​മാ​യി മ​ത്സ​രി​ച്ച സീ​റ്റു​ക​ളെ​ല്ലാം വേ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ് പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

Leave a Reply