തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിണറായി കെസിആറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്ര് പ്രമേയത്തിന്റെ കരടിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്, പ്രാദേശിക പാര്‍ട്ടികളുമായി സഖ്യസാധ്യതകള്‍ സിപിഎം തേടുന്നത്.
ബിജെപിക്കെതിരെ മൂന്നാംമുന്നണി രൂപീകരിക്കാനായി കെസിആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രമിച്ചിരുന്നു. മമത ബാനര്‍ജി അടക്കമുള്ള നേതാക്കളുമായി കെസിആര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.