Monday, November 25, 2024
HomeNewsകോടിക്കണക്കിന് സ്വത്തുക്കളും ബാങ്ക് നിക്ഷേപവും വീതം വച്ചു,​ കുടുംബത്തിലെ കാര്യങ്ങൾ അറിയാവുന്നത് കാര്യസ്ഥർക്കുമാത്രം: ക്രെെംബ്രാഞ്ച് റിപ്പോർട്ട്

കോടിക്കണക്കിന് സ്വത്തുക്കളും ബാങ്ക് നിക്ഷേപവും വീതം വച്ചു,​ കുടുംബത്തിലെ കാര്യങ്ങൾ അറിയാവുന്നത് കാര്യസ്ഥർക്കുമാത്രം: ക്രെെംബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച സംഭവത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പിൽ ദുരൂഹത വ്യക്തമാക്കി ക്രെെംബ്രാഞ്ചിന്റെ റിപ്പോർട്ട്. വിൽപത്രം തയാറാക്കിയത് മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പിട്ട സാക്ഷികൾ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തത്. ജയമാധവൻ നായർ‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോൾ അയൽവാസികളെപ്പോലും അറിയിക്കാതെ രവീന്ദ്രൻനായർ എന്നൊരാൾ മരണാനന്തര ചടങ്ങുകൾ നടത്തി. ജയമാധവൻ നായർ ജീവിച്ചിരിക്കെത്തന്നെ രവീന്ദ്രൻ നായർ സ്വത്തുക്കളിൽ ചിലതു തന്റെ പേരിലേക്ക് മാറ്റിയിരുന്നതായും ക്രെെംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കരമനയിലെ കൂടത്തിൽ തറവാട്ടിലെ ഗോപിനാഥർ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തൽ മരിച്ചത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് കേസിലെ പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനിൽ കുമാറും പരാതി നൽകിയിരുന്നു. ഗോപിനാഥൻ നായരുടെ മക്കളാരും വിവാഹം കഴിച്ചിരുന്നില്ല. വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്ന ജോലിക്കാരിൽ ചിലരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവർക്കും ചില ബന്ധുക്കൾക്കും മരണത്തിൽ പങ്കുണ്ടെന്നുമാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനു നൽകിയിരിക്കുന്ന മൊഴി.

കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും ബാങ്കു നിക്ഷേപവും ഇവർ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. വീട്ടിലെ കാര്യസ്ഥർക്കു മാത്രമാണ് കുടുംബത്തിലെ കാര്യങ്ങൾ അറിയാമായിരുന്നത്. ഇവർ നാട്ടുകാരായ ആരെയും വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥൻമാരും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നും അനിൽകുമാറിന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments