അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

0
38

മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി നിയമ നടപടി നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചട്ടം ഓരോരുത്തരുടെ സൗകര്യത്തിനുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്.

പുറത്തിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രമേയാവതരണ വേളയില്‍ പി ടി തോമസ് സ്പീക്കറും എന്‍ ഷംസുദ്ദീന്‍ അവതാരകനുമായി. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പി ടി തോമസ് ആരോപിച്ചു.

യു എ ഇ സന്ദര്‍ശനത്തിലായിരുന്ന മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് കൊണ്ടുപോയെന്നാണ് സരിത്തിന്റെ മൊഴിയിലുളളത്. കഴിഞ്ഞ ദിവസമാണ് മൊഴി പുറത്ത് വന്നത്. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് മൊഴിയെ കുറിച്ച് പറയുന്നത്.

Leave a Reply