കോവിഡ് വ്യാപനം : കേന്ദ്ര സംഘം വീണ്ടും കേരളത്തിലേയ്ക്ക്

0
38

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന സംഘം കേരളത്തിലെത്തുക. ഈമാസം 16നാണ് സന്ദര്‍ശനം. മന്ത്രിയോടൊപ്പം എന്‍ സി ഡി സി മേധാവിയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും.

മുഖ്യമന്ത്രിയുമായും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനം ശക്തമായ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നുണ്ട്. ആദ്യ സന്ദര്‍ശനം കേരളത്തിലാണ്.

Leave a Reply