Pravasimalayaly

ബൈക്കിൽ സഞ്ചരിക്കവേ പറന്നുവന്ന മയിൽ ഇടിച്ച് യുവാവ് മരിച്ചു

തൃശ്ശൂർ, പുഴക്കൽ, അയ്യന്തോൾ റോഡിലൂടെ ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മയിൽ അപ്രതീക്ഷിതമായി ഇടിച്ച് യുവാവ് മരിച്ചു.
പറന്ന് വന്ന് മയിൽ ബൈക്കിൽ ഭാര്യയുമൊത്ത് സഞ്ചരിച്ചിരിച്ചിരുന്ന പ്രമോഷന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു , തുടർന്ന് പ്രമോഷും ഭാര്യയും മറ്റേ ബൈക്കിലെ യാത്രക്കാരനും തെറിച്ച് വീഴുകയായിരുന്നു . പ്രമോഷ് സംഭവസ്ഥലത്ത് വെച്ചു മരിച്ചു . പരിക്കേറ്റ ഭാര്യയും മറ്റേ ബൈക്ക് യാത്രക്കാരനും അപകട നില തരണം ചെയ്തു. മയിലും സംഭവസ്ഥലത്ത് വെച്ച് മരിച്ചു.
ഗുരുവായൂർ ആൽത്തറ പരൂർ സ്വദേശിയാണ് . 4 മാസങ്ങൾക്ക് മുമ്പാണ് വിവാഹം കഴിഞ്ഞത്.

Exit mobile version