Pravasimalayaly

സിഎഫിന് ശേഷം ചങ്ങനാശേരിയിൽ ഇനിയാര്? സ്‌ഥാനാർത്ഥികളാവാൻ ഇവർ

നീണ്ട നാല് പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം ചങ്ങനാശേരിയുടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി ചങ്ങനാശ്ശേരിക്കാരുടെ പ്രിയ സി എഫ് സാർ വിടവാങ്ങുമ്പോൾ ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഓരോ ചങ്ങനാശ്ശേരികാരനും.

പുതിയ രാഷ്ട്രീയ കാലാവസ്‌ഥയിൽ സ്‌ഥാനാർഥി നിർണ്ണയം ഇരു മുന്നണികൾക്കും കഠിനം തന്നെ. എങ്കിലും ചില പേരുകൾ മുൻപന്തിയിൽ തന്നെയുണ്ട്.

ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയോട് ഏറെ അടുത്ത് നിൽക്കുന്ന സാഹചര്യം എത്തിയതോടെയാണ് ചങ്ങനാശ്ശേരി കൂടുതൽ ശ്രദ്ധാകേന്ദ്രമാവുന്നത്

യു ഡി എഫിന് വേണ്ടി കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം തന്നെ മത്സരിയ്ക്കുവാനാണ് സാധ്യത. മുൻ മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്‌ വി ജെ ലാലി, സി എഫ് തോമസ് എം എൽ എ യുടെ സഹോദരനും നഗരസഭാ അധ്യക്ഷനുമായ സാജൻ ഫ്രാൻസിസ്, യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ അജിത് മുതിരമല, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് കേൾക്കുന്നു.

വി ജെ ലാലി
സാജൻ ഫ്രാൻസിസ്
അജിത് മുതിരമല
സജി മഞ്ഞക്കടമ്പിൽ

ഇടത്പക്ഷത്തിന് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ചത് ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ കെ സി ജോസഫ് ആണ്. ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ എത്തിയാൽ ആവശ്യപ്പെടാൻ സാധ്യതയുള്ള സീറ്റാണ് ചങ്ങനാശ്ശേരി.

പരമ്പരാഗതമായി ഇടത് മുന്നണിയ്ക്ക് വേണ്ടി സി പി ഐ മത്സരിയ്ക്കുന്ന സീറ്റ് ആയതിനാൽ കാഞ്ഞിരപ്പള്ളി എം എൽ എ യും ജോസ് പക്ഷത്തെ പ്രമുഖ നേതാവുമായ ഡോ എൻ ജയരാജ് ചങ്ങനാശ്ശേരിയിൽ മത്സരിയ്ക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്‌ഥാനാർഥിയായി ഉയർന്ന പേരാണ് അഡ്വ ജോബ് മൈക്കിളിന്റേത്. മണ്ഡലത്തിൽ സജീവ സാന്നിധ്യമായ ജോബ് മൈക്കിളും സ്‌ഥാനാർഥിയാവാൻ സാധ്യത ഏറെയാണ്

Exit mobile version