സ്പെഷ്യൽ റിപ്പോർട്ട്
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സി പി ഐ പച്ചക്കൊടി കാട്ടിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ഡോ എൻ ജയരാജ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്‌ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി.
വര്ഷങ്ങളായി സി പി ഐ മത്സരിച്ചിരുന്ന സീറ്റിൽ കഴിഞ്ഞ തവണ ഏതാനും വോട്ടുകൾക്കാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. യു ഡി എഫ് കേന്ദ്രങ്ങളിൽ ആര് സ്‌ഥാനാർഥി ആവുമെന്നുള്ള ആകാംക്ഷയിലാണ് കാഞ്ഞിരപ്പള്ളിക്കാർ.
സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയാൽ ജില്ല പഞ്ചായത്ത് അംഗവും യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റുമായ എൻ അജിത് മുതിരമല സ്‌ഥാനാർഥിയാവും.
തലനാരിഴയ്ക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം നഷ്ടമായതും
കേരള കോൺഗ്രസിന്റെ മതേതര മുഖവുമായ അജിത് മുതിരമലയ്ക്കാണ് കൂടുതൽ പരിഗണന.
ജോസ് കെ മാണി പക്ഷത്ത് നിന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച എൻ ജയരാജിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുവാൻ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
ജോസഫ് വാഴയ്ക്കൻ, ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കൈടാച്ചിറ, മുൻപ് എൽ ഡി എഫിന് വേണ്ടി മത്സരിച്ച സുരേഷ് ടി നായർ എന്നിവരും മധ്യകേരളത്തിലെ പ്രബല സംഘടനയായ സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് തുടങ്ങി മണ്ഡലം പിടിയ്ക്കുവാൻ സാക്ഷാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വരെ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല
ബിജെപി വലിയ സാധ്യതകൾ കണക്ക് കൂട്ടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സംസ്‌ഥാന വൈസ് പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ ജി രാമൻ നായർ, ജെ പ്രമീള ദേവി, വി എൻ മനോജ് തുടങ്ങിയവരുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്