Pravasimalayaly

നിയമ സഭ സമ്മേളനത്തിന് തുടക്കം :ആദ്യം സത്യപ്രതിജ്ഞ ചെയ്ത് വള്ളിക്കുന്ന് എം എൽ എ ഹമീദ് മാസ്റ്റർ : സഭയിലെ മുതിർന്ന ആളായി ഉമ്മൻ ചാണ്ടി : സ്പീകർ തിരഞ്ഞെടുപ്പ് നാളെ

പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടിയ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളം ആരംഭിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനനത്തിന് എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെയാണ് തുടക്കമായത്.

പ്രോടേം സ്പീക്കര്‍ പി ടി എ റഹീം മുമ്പാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. വള്ളിക്കുന്ന് എംഎൽഎ അബ്ദുൽ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടര്‍ന്ന് മറ്റു അംഗങ്ങൾ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ സത്യപ്രതിജ്ഞ ചൊല്ലുകയാണ്. അവസാനത്തെ അംഗംമായി വടക്കാഞ്ചേരിയില്‍ നിന്നുള്ള സി പി എം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് സത്യപ്രതിജ്ഞ ചൊല്ലുക.

നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. എല്‍ ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എം ബി രാജേഷ് മത്സരിക്കും. യു ഡി എഫില്‍ നിന്ന് പി സി വിഷ്ണുനാഥ് സ്ഥാനാര്‍ഥിയാകും.
28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാകും ആദ്യ ബജറ്റ് അവതരകിപ്പിക്കുക. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം അവതരിപ്പിക്കും.

Exit mobile version