കോവിഡിൽ ദുരിതം അനുഭവിയ്ക്കുന്ന കലാകാരന്മാർക്ക് വേണ്ടി ഗായികയും അരൂർ എം എൽ എയുമായ ദലീമ ജോജോ

0
412

കോവിഡ് 19 ഏറ്റവും അധികം ബാധിച്ചിരിയ്ക്കുന്ന ഒരു വിഭാഗമാണ് കലാകാരന്മാർ. ഒരു വർഷത്തിൽ ഒരു തവണ മാത്രം ഉണ്ടാവുന്ന സീസൺ കാലഘട്ടമാണ് കോവിഡ് കവർന്നെടുത്തത്. വർഷത്തിൽ ഒരിക്കൽ മാത്രം ഉപജീവനം നടത്തുവാൻ പ്രാപ്തമാക്കുന്ന സീസൺ കാലഘട്ടവും കോവിഡ് കവർന്നെടുത്തതോടെ ഇരുളിലായത് നിരവധി കലാകാരന്മാരാണ്. ഇവരുടെ പ്രയാസങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഗായികയും അരൂർ എം എൽ എ യുമായ ദലീമ ജോജോ

ജീവിതോപാദി നഷ്ടപ്പെട്ട് ഒരു സ്റ്റേജ് പ്രോഗ്രാം പോലും ലഭിയ്ക്കാതെ സ്വ അഭിമാനത്തെ മുറുക്കെ പിടിച്ചു വേദനയോടെ കലാകാർ പിന്നിലൊതുങ്ങുന്നു. സർക്കാർ അവരുടെ പ്രയാസങ്ങൾ കാണുന്നുവെന്ന് ഉറച്ച ബോധ്യം ഉണ്ടെന്നും ദലീമ നിയമസഭയിൽ പറഞ്ഞു

Leave a Reply