സമനിലക്കുരുക്കിൽ ബ്ലാസ്റ്റേഴ്‌സ്

0
32

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ആവേശപോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷെഡ്പൂര്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന് ഗോള് ഉറപ്പിച്ച അഞ്ചോളം കിക്കുകളാണ് എതിര്‍പോസ്റ്റില്‍ തട്ടിത്തെറിച്ചത്.

പത്തോളം ഗോള്‍ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും പാഴായി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ആറിലേറെ മുന്നേറ്റങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. സൂപ്പര്‍ താരം ഹൂപ്പറിന്റെ ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിനുള്ളിലെത്തിയിട്ടും റഫറി ഗോള്‍ അനുവദിച്ചില്ല. ക്രോസ് ബാറില്‍ തട്ടിയ പന്ത് ലൈന്‍ കടന്നെങ്കിലും റഫറി ശ്രദ്ധിക്കാതിരുന്നതോടെ ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു

Leave a Reply