സംസ്‌ഥാന ബജറ്റ് ഇന്ന്

0
34

സംസ്ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് 9 മണിയ്ക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന്. പിണറായി സർക്കാരിന്റെ ആറാമത്തേതും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. കൊറോണാനന്തര കേരളത്തിന് ഉണർവേകുന്ന ബജറ്റാകുമെന്നാണ് ധനമന്ത്രി തോമസ് തോമസ് ഐസക്ക് വ്യക്തമാക്കുന്നത്. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും നിരവധി ക്ഷേമ പദ്ധതികൾ പ്രതീക്ഷിക്കാമെന്നും ധനമന്ത്രി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണം. അതിനാൽ തന്നെ ബജറ്റിന് പുറത്ത് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനം ഊന്നൽ നൽകുന്നത്. എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശമുണ്ടായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply