Pravasimalayaly

സംസ്‌ഥാന ബഡ്ജറ്റിലെ വായ്പ പദ്ധതികൾ

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാമ്പത്തീക മേഖലയെ ഉത്തേജിപ്പിക്കാന്‍ പദ്ധതികള്‍. ദാരിദ്രനിർമാർജന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി. കുടുംബശ്രീകള്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കുമെന്നും ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ബാങ്കുകളെ ഉള്‍പ്പെടുത്തി വിപുലമായ സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കും. കുടുംബശ്രീക്ക് 1000 കോടി രൂപയുടെ വായ്പ പദ്ധതി പ്രഥമിക സഹകരണ സംഘങ്ങള്‍ക്ക് 4% പലിശയില്‍ 2000 കോടി വായ്പ നല്‍കും. കുടുംബശ്രീ ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തില്‍ 100 കോടി രൂപയാക്കി ഉയര്‍ത്തി. ഈ വർഷം 10,000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങും.

കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകള്‍ക്ക് 10 കോടിയും വകയിരുത്തി. ചെറുകിട വ്യവസായങ്ങള്‍ക്ക് രണ്ടു കോടി വായ്പ നല്‍കും. കേരളബാങ്ക് ചെറിയ പലിശയ്ക്ക് വായ്പ നല്‍കും. ദാരിദ്രനിർമാർജന പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പത്തു കോടി രൂപ വകയിരുത്തി. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി വകയിരുത്തി. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങളില്ല.

കെഎഫ്സിയുടെ വായ്പ അടുത്ത 5 വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തും. ഈ വർഷം 4,500 കോടിരൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും. കെഎഫ്സിയിൽനിന്ന് വായ്പ എടുത്ത് 2020 മാർച്ചുവരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇവര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് 1 വര്‍ഷം മൊറട്ടോറിയം

Exit mobile version