Pravasimalayaly

കെ ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള സ്മാരകങ്ങൾക് രണ്ട് കോടി വീതം :മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം രൂപ അനുവദിക്കും: പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ല

അന്തരിച്ച കെ.ആര്‍ ഗൗരിയമ്മ, ആര്‍.ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ വീതം അനുവദിക്കും. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയറിന് 50 ലക്ഷം രൂപ അനുവദിക്കും

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പുതിയ നികുതി നിര്‍ദേശങ്ങളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദേശങ്ങള്‍ തുടര്‍ന്നുപോരും. ചെലവ് ചുരുക്കല്‍ നയം തുടരും. വരുമാനം കൂട്ടാനുള്ള പദ്ധതികള്‍ പ്രതിസന്ധിക്കു ശേഷമുണ്ടാകും. നികുതി അടയ്ക്കനുള്ളവര്‍ക്ക് കൃത്യമായി നികുതി അടച്ചാല്‍ സര്‍ക്കാരിന്റെ പ്രതിസന്ധി തീരാവുന്നതേയുള്ളു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന സര്‍ക്കാരിനെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

Exit mobile version