വേരുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിലനില്‍പ്പില്ല: മാര്‍ ജോസഫ് പെരുന്തോട്ടം

0
281

റിപ്പോര്‍ട്ടും ചിത്രങ്ങളും-ജോണ്‍ മാത്യു, കാഞ്ഞിരത്താനം -ദീപിക.

കോട്ടയം: കൂട്ടായ്മയിലൂടെ സാമൂഹിക തിന്‍മകള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ 104-ാമതു  വാര്‍ഷികത്തൊടാനുബന്ധിച്ചുള്ള സമുദായ സംഗമം ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ 104-ാമതു വാര്‍ഷികത്തൊടാനുബന്ധിച്ചുള്ള സമുദായ സംഗമം ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, പ്രസിഡന്റ് പി. പി. ജോസഫ്, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയംനിലം, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, റോണി വലിയപറമ്പില്‍ ഫാ. ജോസ് മുകളേല്‍, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലായില്‍, വര്‍ഗീസ് ആന്റണി, ലിസി ജോസ്, രാജേഷ് ജോണ്‍, ഷെയ്ന്‍ ജോസഫ്, ബാബു വള്ളപ്പുര, രാജേഷ് ജോണ്‍ ജോയി പാറപ്പുറം, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്‍സണ്‍ എന്നിവര്‍ സമീപം.

.സാമൂഹജീവിതത്തിലെ ഭൗതിക സാഹചര്യങ്ങളില്‍ മുന്നോട്ടു പോയപ്പോള്‍ ഒരുമയില്‍ നിന്നു ജനം അകന്നു പോകുന്നു. സമൂഹത്തില്‍ നടമാടുന്ന പല അനീതികള്‍ക്കെതിരെയും പ്രതികരിക്കാന്‍ പോലും പലരും ആഗ്രഹിക്കുന്നില്ല. അതിന്റെ ഫലമായി രാഷ്ട്രീയ ഭരണ കേന്ദ്രങ്ങളില്‍ നീതി നിഷേധം അരങ്ങേറുന്നു.  പ്രതികരണത്തില്‍ ഉണ്ടാകുന്ന ഈ വിമുഖത കാരണം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ടു ഭരണകര്‍ത്താക്കള്‍ മുന്നോട്ടുപോകുന്നു. നഷ്ടപ്പെട്ടുപോയ ഒരുമയിലുള്ള കൂട്ടായ്മയിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.

നമ്മില്‍ പലരും രാഷ്ട്രീയമായി പല ചേരികളിലാണ് അതില്‍ തെറ്റില്ല എന്നാല്‍ ഒരു മതസമൂഹം എന്ന നിലയിലുള്ള നമ്മുടെ സ്വത്വം ആരും മറക്കരുത്, ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മാര്‍ പെരുന്തോട്ടം വിശ്വാസി ഗണത്തെ ഓര്‍മ്മിപ്പിച്ചു. മതന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ നാം ജനസംഖ്യയുടെ വെറും 2.5 ശതമാനം മാത്രമാണ്, എന്നാല്‍ മഹാഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന സേവനങ്ങളിലെ 60 ശതമാനവും നമ്മുടെ സംഭാവനയാണെന്ന് ആരും മറക്കേണ്ട. ന്യൂനപക്ഷം എന്ന നിലയില്‍ നാം നേരിടുന്ന വെല്ലുവിളികളെ കാര്യമായിട്ടെടുത്തില്ലെങ്കില്‍ പിന്നീട് നമുക്ക് ദു:ഖിക്കേണ്ടിവരും. അപകടത്തെ തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരിക്കും. തിരിച്ചെടുക്കാനാവാത്ത വിധം മാറിപ്പോകും നമ്മുടെ വരും തലമുറ. വിശ്വാസികളാണ് സഭയുടെ അടിത്തറ ജനങ്ങളില്ലാതെ വെറും സ്ഥാപനങ്ങളും, മദ്യത്തിലും, മാരകമായ മയക്കുമരുന്നിലും നമ്മുടെ യുവത്വം ആഴ്ന്നു പോകുന്നത് നമുക്ക് താങ്ങാവുന്നതല്ല. നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് പോലെ സമൂഹം അടുത്തകാലത്ത് ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് പറയാതെ പറയുകയായിരുന്നു പെരുന്തോട്ടം പിതാവ്.

ഇതര സമൂദായങ്ങളുമായി എന്നും സ്‌നേഹത്തിലും, സഹവര്‍ത്തിത്വത്തിലും കഴിയാനാണ് നാം എക്കാലത്തും ആഗ്രഹിക്കുന്നത് അത് എക്കാലവും തുടരണമെന്നും മാര്‍.പെരുന്തോട്ടം വിശ്വാസി സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നതിനും യുവാക്കള്‍ വഴിതെറ്റുന്നതിനും മദ്യനയം കാരണമാകും. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളല്ല മദ്യനയത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മാര്‍ പെരുന്തോട്ടം കുറ്റപ്പെടുത്തി.

കത്തോലിക്ക കോണ്‍ഗ്രസ് ഭക്ത സംഘടനയല്ല-അഡ്വ.ബിജു പറയനില്ലം.

കോട്ടയം:103-ാം വാര്‍ഷീകത്തിലേക്ക് കടക്കുന്ന അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് ഭക്ത സംഘടനയല്ലെന്നും, കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും, വിശ്വാസത്തെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും അഖില കേരള കാത്തിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ: ബിജു പറയനിലം. ഏറ്റുമാനൂരിലെ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അഡ്വ.ബിജു.

കാട് നാടും നഗരവുമാക്കിയവരുടെ പിന്മുറക്കാര്‍ എങ്ങനെയാണ് അധിനിവേശക്കാരും പ്രകൃതി നശിപ്പിക്കുന്നവരുമാകുന്നതെന്ന് ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ്  അഡ്വ. പി. പി. ജോസഫ് തന്റെ പ്രസംഗത്തില്‍ ചോദിച്ചു. തിരുവിതാംകൂര്‍ രാജഭരണകാലത്ത് കേരളത്തിലെ മലബാര്‍, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങളിലേക്ക് കേരളത്തിലെ കത്തോലിക്കരെ അക്കാലത്തെ ഭരണാധികാരികളും നാടുവാഴികളും ക്ഷണിച്ചു വരുത്തിയത് അവരുടെ അത്യധ്വാനവും കര്‍മ്മശേഷിയും, രാജ്യസ്‌നേഹവും മനസിലാക്കി അംഗീകരിച്ചതുകൊണ്ടാണ്, കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്തും റോഡ് വെട്ടിയും ജനപഥങ്ങളാക്കിമാറ്റിയത് മദ്ധ്യതിവിതാംകൂറിലെ കത്തോലിക്കര്‍ തന്നെയാണ്. നാട്ടുരാജാക്കന്മാരുടെയും നാടുവാഴികളുടെയും യോദ്ധാക്കളായും നമ്മുടെ മുന്‍തലമുറക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് അവരുടെ പിന്മുറക്കാരെ അധിനിവേശക്കാരായിട്ടും, അനധികൃതമായി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരായും ചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തുന്നതിന് പിന്നില്‍ കൃത്യവും വ്യക്തവുമായ അജണ്ടകളുണ്ടെന്നും അഡ്വ. പി.പി ജോസഫ് ചൂണ്ടിക്കാട്ടി.

ഈ പ്രതിലോമ ശക്തികളെ തിരിച്ചറിയണം, അവയെ ചെറുത്ത് തോല്‍പ്പിക്കുകയും വേണം, കാരണം ഇത് നമ്മുടെ അസ്ഥിവാരത്തെ തന്നെ ചുരന്നെടുക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നു കഴിഞ്ഞു. നാസികളുടെ വാഴ്ചകാലത്ത് യഹൂര്‍ക്ക് സംഭവിച്ചത് കേരളത്തിലെ ക്രൈസ്തവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ. ജര്‍മ്മന്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നൈമുള്ളറുടെ പ്രശസ്തമായ കവിത ആരും മറക്കില്ല, ‘ അവര്‍ ആദ്യം കമ്യൂണിസ്റ്റുകളെ തേടിയെത്തി, ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാന്‍ കമ്മ്യൂണിസ്റ്റല്ല, പിന്നെ അവര്‍ സോഷ്യലിസ്റ്റുകളെയും, കവികളെയും ചിന്തകരെയും പിടികൂടി, ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാന്‍ ഇവരില്‍ ആരുമായിരുന്നില്ല….ഒടുവില്‍ അവര്‍ എന്നെത്തേടിയെത്തി, അപ്പോള്‍ എന്റെ നിലവിളികേള്‍ക്കാന്‍ പോലും ആരും അവശേഷിച്ചിരുന്നില്ല’. അഡ്വ.പിപി ജോസഫ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

രാഷ്ട്രീയത്തിന് അതീതമായി നന്മയും സ്വഭാവശുദ്ധിയും ഉള്ള  വ്യക്തികളെ കണ്ടെത്തി വിജയിപ്പിക്കേണ്ടത് സമൂഹത്തിനും സമുദായത്തിനും അനിവാര്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ്  ബിജു പറയനിലം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ്  അഡ്വ. പി. പി. ജോസഫ് അധ്യക്ഷനായിരുന്നു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖപ്രഭാഷണം നടത്തി. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ മാര്‍ഗനിര്‍ദ്ദേശ പ്രഭാഷണം നടത്തി. ഗ്ലോബല്‍ സമിതി ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഇടവക വികാരി ഫാ. ജോസ് മുകളേല്‍ ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ആലുങ്കല്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, സംഘാടക സമിതി കണ്‍വീനര്‍ ഷെയിന്‍ ജോസഫ്, കണ്‍വീനര്‍മാരായ ബിനു ഡൊമിനിക്, രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ഭാരവാഹികളായ ജോയി പാറപ്പുറം,  സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല,  ലിസി ജോസ്, ജോബി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.


രാവിലെ അതിരൂപതയിലെ വിവിധ സംഘടനകളിലെ പ്രതിനിധികള്‍ പങ്കെടുത്ത നേതൃയോഗംചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍  മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.   തുറവിയുള്ള മനസിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമെന്ന് മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.

Leave a Reply