Sunday, November 17, 2024
HomeNewsKeralaന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പഠിച്ച ശേഷം നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദശാബ്ദങ്ങളായി സംസ്ഥാനത്ത് തുടർന്ന് വരുന്ന സമ്പ്രദായമാണിത്. അത് പൊതുവെ അംഗീകരിക്കപ്പെട്ട് നടപ്പാക്കി വരുന്നതാണ്. ഇക്കാര്യത്തിൽ ഹെെക്കോടതി എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നത് സംബന്ധിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമേ ഈ കാര്യത്തിൽ നിലപാട് എടുക്കാൻ സാധീക്കൂവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.

ഹെെക്കോടതി വിധി നടപ്പാക്കുമെന്ന മന്ത്രി എം വി ഗോവിന്ദൻെറ പ്രസ്താവന ഹെെക്കോടതി വിധി മാനിക്കുന്നതിൻെറ ഭാഗമായി കണ്ടാൽ മതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. കോടതി വിധി പുറപ്പെടുവിക്കുമ്പോൾ അത് നടപ്പാക്കില്ല എന്ന് പറയാൻ സാധിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെെക്കോടതി വിധിയുടെ നാനാ വശങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments