കെ എ ആൻ്റണി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

0
319

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി കെ എ ആൻ്റണി യെ പാർട്ടി ചെയർമാൻ പി ജെ ജോസഫ് നിയമിച്ചു.

കഴിഞ്ഞ 40 വർഷമായി കേരളാ കോൺഗ്രസ്സിൽ പ്രവർത്തിച്ചു വരുന്ന അദ്ദേഹം നിലവിൽ കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗമാണ് .ആദ്യമായിട്ടാണ് ഒരാൾ വയനാട്ടിൽ നിന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനാകുന്നത്, കേരള കോൺഗ്രസ്സ് (ഡി ) ജില്ലാ പ്രസിഡണ്ട്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ ,സംസ്ഥാന കമ്മിറ്റിയംഗം ,ജില്ലാ ജനറൽ സെക്രട്ടറി, ഗാന്ധിജി സ്റ്റഡി സെൻ്റർ വയനാട് ജില്ലാ കോർഡിനേറ്റർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡ് അംഗം, കെ പി എസ് എച്ച് എ സംസ്ഥാന വൈസ് പ്രസിഡണ്ട് ,സെക്രട്ടറി, ട്രഷറർ ,വയനാട് ജില്ലാ ഹെഡ്മാസ്റ്റേഴ്സ് ആൻഡ് എ.ഇ.ഒ പ്രിൻസിപ്പൽ ഫോറം സെക്രട്ടറി ,മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഹൈപവർ കമ്മിറ്റി ,പാസ്റ്ററൽ കൗൺസിൽ ,പാസ്റ്ററൽ കൗൺസിൽ എക്സ് ക്യൂട്ടിവ് കമ്മിറ്റി എന്നി സമിതികളിലും അംഗമായിട്ടുണ്ട്. പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് വികസന സമിതി ചെയർമാൻ ,മൈസൂർ മാനന്തവാടി – കുറ്റ്യാടി – കോഴിക്കോട് ദേശീയ പാതാ കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ, വയനാട് മെഡിക്കൽ കോളേജ് കർമ്മ സമിതി ജനറൽ കൺവിനർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

Leave a Reply