Pravasimalayaly

കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസ്സ് (എം) സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ജോസ് കെ മാണി നിർദേശം നൽകിയതായി കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് സണ്ണി തെക്കേടം

കോട്ടയം:

ജില്ലയിൽ പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ചെയർമാൻ ജോസ് കെ മാണി നിർദേശം നൽകിയെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു
ജൂലൈ ആറാം തീയതിയിലെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയ്ക്ക് ശേഷം ഏകദിന ജില്ലാ നേതൃയോഗം ചേരുമെന്നും തുടർന്ന് പോഷക സംഘടനകളുടെ ജില്ലാ യോഗങ്ങൾ കൂടി പ്രവർത്തനങ്ങൾ വിലയിരുത്തും

9 നിയോജകമണ്ഡലങ്ങളിലും ചെയർമാൻ്റെ സാന്നിദ്ധ്യത്തിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേത്യുയോഗങ്ങൾ ചേരും തുടർന്ന് മണ്ഡലംതല പ്രത്യേക യോഗങ്ങളും ശേഷം വാർഡ്,ബൂത്ത് തല യോഗങ്ങളും ചേർന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും പുതിയതായി മെമ്പർഷിപ്പ് വിതരണം നടത്തുന്നതിന് ചെയർമാൻ ജോസ് കെ മാണി നിർദേശം നൽകിയിട്ടുള്ളതായും,
ത്രിതലപഞ്ചായത്ത്,മുൻസിപ്പാലിറ്റികളിലെ പാർലമെന്ററി പാർട്ടിയോഗങ്ങൾ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ ചേരുമെന്നും,
ജൂലൈ അവസാനവാരം സഹകരണ മേഖലയിലെ ജനപ്രതിനിധികളുടെ പ്രത്യേക യോഗവും നടത്തുന്നതാണ് എന്നും സണ്ണി തെക്കേടം അറിയിച്ചു

Exit mobile version