കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃത്വ പഠന ക്യാമ്പ് ഞീഴൂരിൽ തുടക്കം കുറിച്ചു. പ്രതിനിധി സമ്മേളനം ഒക്ടോ: 1 ന്, 3 മണിക്ക് പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

0
66

കടുത്തുരുത്തി

കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃത്വ പഠന ക്യാമ്പ് ഞീഴൂർ വാഴപ്പറമ്പിൽ ലേ ഗ്രാന്റ് കൺവെൻഷൻ സെന്ററിലെ എം.സി പോത്തൻ നഗറിൽ തുടക്കം കുറിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസർ ഇ.ജെ അഗസ്തി പാർട്ടി പതാക ഉയർത്തിയതോടെയാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് നടന്ന നേതൃ സമ്മേളനം കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേരളാ കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും വിപുലീകരിക്കുന്നതിനുള്ള കർമ്മ പരിപാടികൾ ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു. വികസന രംഗത്ത് നടത്തി വരുന്ന സജീവ മുന്നേറ്റം കൂടുതൽ ജനപങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുന്നതാണ്. കേരളാ കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വാർഡ് അടിസ്ഥാനത്തിൽ പാർട്ടി കേഡർ ടീം രൂപീകരിക്കുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ ഇ.ജെ അഗസ്തി, മേരി സെബാസ്റ്റ്യൻ, തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, ആപ്പാഞ്ചിറ പൊന്നപ്പൻ, ജെയിംസ് തത്തംകുളം, വാസുദേവൻ നമ്പൂതിരി, ബോബൻ മഞ്ഞളാംമലയിൽ, ജോണിച്ചൻ പൂമരം, തോമസ് ആൽബർട്ട്, ജോണി കണിവേലി, ടോമി കൊട്ടുകാപ്പള്ളി, ജോയി കുഴിവേലിൽ, ജോസഫ് പതിയാമറ്റം, ജോസ്മോൻ മാളിയേക്കൽ, ടുഫിൻ തോമസ്, മാത്യു കളപ്പുരത്തൊട്ടി, സനോജ് ആനാംകുഴി, ജോസഫ് പറമ്പിൽ, ഷാജി വടക്കേനിരപ്പ്, അനീഷ് ഞീഴൂർ എന്നിവർ പ്രസംഗിച്ചു.

ഒക്ടോ: 1 ന്, രാവിലെ 10 മുതൽ എല്ലാ മണ്ഡലം കമ്മിറ്റികളും നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30ന് പ്രതിഭാ സംഗമം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് നേതൃത്വ ക്യാമ്പിന്റെ സമ്പൂർണ്ണ പ്രതിനിധി സമ്മേളനം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആമുഖ പ്രസംഗം നടത്തും. പാർട്ടി നേതാക്കളായ പി.സി തോമസ് എക്സ് എം.പി, അഡ്വ. ജോയി എബ്രഹാം എക്സ്. എം.പി, മുൻ മന്ത്രി ഷെവ. ടി.യു കുരുവിള, കെ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി, അഡ്വ. തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, അഡ്വ. ജോണിനെല്ലൂർ എക്സ് എംഎൽഎ, വക്കച്ചൻ മറ്റത്തിൽ എക്സ് എം.പി, മാത്യു സ്റ്റീഫൻ എക്സ് എംഎൽഎ, പ്രൊഫ. ഗ്രേസമ്മ മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വ. ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിക്കുന്നതാണ്.

5 മണിക്ക് കേരളാ കോൺഗ്രസ്സിൽ വനിതകളുടെ ശാക്തീകരണം എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയും, 6 മണിക്ക് യൂത്ത് സ്ക്വാഡ് രൂപീകരണത്തിന് വേണ്ടിയുള്ള യുവ ജന സമ്മേളനവും നടക്കും. 7 മണിക്ക് നടക്കുന്ന പാർട്ടി സംഘടനാ കാര്യ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്മാരും പോഷക സംഘടനാ നേതാക്കളും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിംഗ് നടത്തുന്നതാണ്. വൈകിട്ട് 8 മണിക്ക് കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതു ചർച്ചയും ജനകീയ നിർദ്ദേശങ്ങളുടെ അവതരിപ്പിക്കലും നടക്കുന്നതാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് കേഡർ സ്വഭാവത്തോടെ നടത്തുന്ന കേരളാ കോൺഗ്രസ് നേതൃത്വ പഠന ക്യാമ്പ് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ വ്യക്തമാക്കി. പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന – ജില്ലാ നേതാക്കൾ വിവിധ വിഷയങ്ങളെക്കുറിച്ച് പാർട്ടി ക്യാമ്പിൽ പ്രസംഗിക്കുന്നതാണ്.

Leave a Reply