കോട്ടയം ഇടുക്കി ജില്ലയിലെ കൂട്ടിക്കൽ കൊക്കയാർ പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടും സ്ഥലവും റോഡുകളും വൈദ്യുതിയും തകർന്ന പ്രദേശങ്ങൾ കേരള കോൺഗ്രസ് പ്രതിനിധി സംഘം സന്ദർശിച്ചു. വർക്കിംഗ് ചെയർമാൻ പി സി തോമസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം സന്ദർശനം നടത്തിയത്
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ദുരിതബാധിതരായ വരെ പുനരധിവസിപ്പിക്കുന്നതിനും അടിയന്തരമായി പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു