Pravasimalayaly

കേരളാ കോൺഗ്രസിനെതിരെ ദുഷ്പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം UDF ൽ കടന്നു കയറാൻ : സജി മഞ്ഞക്കടമ്പിൽ

കാഞ്ഞിരപ്പള്ളി

വിവിധ വിഭാഗങ്ങളായി നിന്നിരുന്ന കേരള കോൺഗ്രസുകൾ പി.ജെ. ജോസഫിന്റെ നേത്യത്വത്തിൽ ഒന്നായി ശക്തി പ്രാപിച്ച് യുഡിഎഫിൽ കരുത്തോടെ മുന്നോട്ട് നീങ്ങുന്നതിന്റെ അസ്വസ്സ്ഥതയാണ് കേരളാ കോൺഗ്രസ് LDF മായി അടുക്കാൻ ശ്രമിക്കുന്നുഎന്ന തരത്തിലുള്ള വ്യാജ പ്രചരണവുമായി ജോസ് കെ.മാണി വിഭാഗം രംഗത്ത് വന്നിരിക്കുന്നത് എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു .

   ചുരുങ്ങിയ കാലംLDF നൊപ്പം നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം.മാണി എന്ന കേരളാ രാഷ്ട്രിയത്തിലെ അതികായൻ LDF ലെ കയ്പേറിയ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ LDF നിന്നും ചാടി രക്ഷപെട്ട് UDF ൽ അഭയം പ്രപിച്ച മുൻ കാല ചരിത്രം ജോസ് കെ.മാണിയും കൂട്ടരും വിസ്മരിക്കേണ്ട എന്നും സജി പറഞ്ഞു.

    ഇപ്പോൾ LDF ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജോസ് കെ മാണിയുടെ പാലായിൽ തോൽവിയും ,  LDF ന്റെ ജനവിരുദ്ധ നിലപാടുകൾക്ക് പിൻതുണ നൽകി ജനങ്ങളാൽ വെറുക്കപ്പെട്ട്  പൊറുതി മുട്ടി LDFൽ നിൽക്കുന്ന ജോസ് കെ.മാണി വിഭാഗത്തിന്  യുഡിഎഫിലേക്ക് കടന്നുവരുവനുള്ള വ്യമോഹത്തിന്റെ ഭാഗമാണെന്ന് പി.ജെ.ജോസഫ് നേത്യത്വം നൽകുന്ന യഥാർത്ഥകേരളാ കോൺഗ്രസിനെതിരെ ദുഷ്പ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നും സജി ആരോപിച്ചു. കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം പത്തനാട് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു . നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു.

    പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, ബാലു ജി വെള്ളിക്കര , പി.പി.മാത്യു, ജോയി ഇലവുങ്കൽ,ജോയി ഈപ്പൻ ,രാജേഷ് ടി ജി , രാജൻ തോമസ് ,ഓ ജെ വർഗീസ് ജോൺ സി തോമസ് ,ലാൽജി തോമസ്,  ജോയി മുണ്ടപ്പള്ളി പള്ളി, എം.എസ് ഇസ്മായിൽ, ജോഷി വെള്ളാവൂർ, അബ്ദുൾറസഖ് എന്നിവർ പ്രസംഗിച്ചു.
Exit mobile version