Pravasimalayaly

കേരള കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

കേരള കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി കുര്യാക്കോസ് പടവൻ സന്തോഷ് കാവുകാട്ട് ജോസ്മോൻ മുണ്ടക്കൽ, എ കെ ജോസഫ്, സ്റ്റീഫൻ പാറാവേലി എന്നിവരെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ യുടെ നിർദ്ദേശാനുസരണം സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം പി യാണ് പുതിയ ജനറൽ സെക്രട്ടറിമാർക്ക് രേഖാമൂലം അറിയിപ്പ് നൽകിയത്.

ജോസ് മോൻ മുണ്ടക്കൽ
കുര്യാക്കോസ് പടവൻ
സന്തോഷ് കാവുകാട്ട്
എ കെ ജോസഫ്
സ്റ്റീഫൻ പാറാവേലി
Exit mobile version