പാലാ
കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം 8 /1/ 2022 ശനിയാഴ്ച്ച 4.30 പി എം ന് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്തപ്പെടും.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.

പാർട്ടി വർക്കിങ്ങ് ചെയർമാൻ PC തോമസ് Ex MP മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തും. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA നേതൃയോഗം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജനറൽ ജോയി എബ്രഹാം Ex MP, ഇ ജെ ആഗസ്തി, സെക്രട്ടറി ഗ്രേസമ്മ മാത്യു, പാർട്ടി സംസ്ഥന-ജില്ല നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.