മന്ത്രിയായ ശേഷം നടപ്പാക്കുന്ന ആദ്യ ജനകീയ പദ്ധതിക്ക് തന്റെ രാഷ്ട്രീയ ഗുരു കെ എം മാണിയുടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നൽകിയെന്ന് സിറാജ് ഡെയിലി റിപ്പോർട്ട് ചെയ്തു
കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്കാണ് കെ എം മാണി ഊര്‍ജിത കാര്‍ഷിക വികസന പദ്ധതി എന്ന പേര് നല്‍കിയത്. കൃഷി, വൈദ്യുത വകുപ്പുകളുമായി സഹകരിച്ച് പദ്ധതി ഉടന്‍ പ്രവര്‍ത്തമാരംഭിക്കും.
കെ എം മാണിയുടെ ഓര്‍മ്മ കേരളത്തിലെ കര്‍ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹത്താലാണ് ഇത്തരമൊരു പേര് നല്‍കിയതെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച
റോഷിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ആദ്യ കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം എല്‍ എയുമായതിന്റെയും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡുള്ള മാണിയുടെ പേരില്‍ മറ്റൊരു നേട്ടം കൂടിയീവുകയാണ്.