മുൻമന്ത്രി പ്രൊഫസർ കെ നാരായണക്കുറുപ്പിന്റെ ഓർമ്മകൾക്കു മുമ്പിൽ കേരള കോൺഗ്രസ് എം നേതാക്കൾ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

0
25

മുൻമന്ത്രിയും കേരള കോൺഗ്രസ് എം സ്ഥാപക നേതാവുമായിരുന്ന പ്രൊഫസർ കെ നാരായണക്കുറുപ്പിന്റെ ഓർമ്മകൾക്ക് മുൻപിൽ കേരള കോൺഗ്രസ് എം നേതാക്കൾ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കേരള കോണ്ഗ്രസ് സ്ഥാപക നേതാവും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരുമായിരുന്ന കെഎം മാണി സാറിന്റെ പേരിലുള്ള സ്റ്റഡി സെന്റർ ആണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവൺമെന്റ് ചീഫ് ഡോക്ടർ എൻ ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ ജോബ് മൈക്കിൾ പ്രമോദ് നാരായണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

ചരമദിനമായ 26ന് കേരള കോൺഗ്രസ് എം നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും

Leave a Reply