കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ജൂലൈ 6 ന് : പാർട്ടിയിലേക്ക് തിരികെ എത്തുന്നവരുടെ കാര്യം പരിഗണനയിൽ

0
97

കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ജൂലൈ ആറിന് രാവിലെ 10 മണിക്ക് കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും എന്ന് സംസ്ഥാന ജന സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണി അധ്യക്ഷത വഹിക്കും.

പാർട്ടിയിലേക്ക് തിരികെ എത്തുന്നവരുടെ കാര്യം പരിഗണിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നിരവധി ആളുകൾ പാർട്ടിയിലേക്ക് എത്തും. ഇതിൽ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടിയിലെ മുൻനിര നേതാക്കന്മാർ ഉണ്ടെന്നാണ് സൂചന.

Leave a Reply