Pravasimalayaly

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂർ മേഖലയിൽ നിന്നും അമ്പതോളം പ്രവർത്തകർ കേരള കോൺഗ്രസ് എമ്മിലേക്ക്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വാഴൂർ മേഖലയിൽ നിന്നും അമ്പതോളം പേർ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വക്കേറ്റ് കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ആണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിൽ എത്തിയത്. ഗവൺമെന്റ് ചീഫ് വിപ്പും കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതി അംഗവുമായ ഡോക്ടർ എൻ ജയരാജ് എംഎൽഎ ഇവരെ കേരള കോൺഗ്രസ് എം ലേക്ക് സ്വീകരിച്ചു.

വരും ദിനത്തിൽ നിരവധിയാളുകൾ കേരള കോൺഗ്രസ് എമ്മിലേക്ക് എത്തുമെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. ജൂലൈ ആറിന് ചേരുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്ന് ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു

Exit mobile version