വിപ്പ് തർക്കം : സ്പീക്കറുടെ തീരുമാനം ജോസ് പക്ഷത്തിന് അനുകൂലമായേക്കും : വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മോൻസ് ജോസഫിന് എതിരെ പരാതി

0
30

കോട്ടയം

24 ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനും മുന്നോടിയായി നൽകുന്ന വിപ്പ് സംബന്ധിച്ച് തർക്കം രൂക്ഷമായതോടെ സ്പീക്കറുടെ തീരുമാനത്തിന് പ്രാധാന്യമേറി. ഒരു പാർട്ടിയിൽ ആഭ്യന്തര തർക്കം ഉണ്ടായാൽ പദവിയുടെ കാര്യത്തിൽ തർക്കത്തിന്റെ മുൻപുള്ള സ്‌ഥിതിയാണ്‌ പരിഗണിയ്ക്കേണ്ടത് എന്ന കോടതി വിധിയും കേരള കോൺഗ്രസ്‌ തർക്കത്തിൽ കോടതി വിധി വരാത്തതുമാണ് സ്പീക്കറുടെ തീരുമാനം ജോസ് പക്ഷത്തിന് അനുകൂലമാകുവാൻ സാധ്യതയേറിയത്. സഭയ്ക്കുള്ളിലെ വിപ്പ് ലംഘനം അയോഗ്യതയ്ക്ക് കാരണമാവുമെന്നതിനാൽ സ്പീക്കറുടെ തീരുമാനം ആകാംക്ഷ നൽകുന്നു

സ്വാതന്ത്ര്യ നിലപാട് എടുക്കുവാനാണ് ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ വിപ്പ് നല്കിയിരിക്കുന്നതെന്നും വിപ്പ് അംഗീകരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

എന്നാൽ യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകുമെന്ന് മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. ജോസഫ് പക്ഷം നിയമസഭ കക്ഷി യോഗം ചേർന്ന് റോഷി അഗസ്റ്റിനെ ചീഫ് വിപ്പ് പദവിയിൽ നിന്ന് നീക്കം ചെയ്ത് പകരം മോൻസ് ജോസഫിനെ നിയമിച്ചതായി സ്പീക്കറെ അറിയിച്ചു.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേര് ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മോൻസ് ജോസഫിനെതിരെ ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു

Leave a Reply