Pravasimalayaly

ജനപ്രതിനിധികൾക്ക് സ്വീകരണവും പാർട്ടി അടിത്തറ വിപുലപ്പെടുത്തലും : കേരള കോൺഗ്രസ് എം കുവൈറ്റ് ഘടകത്തിന്റെ നേതൃത്വത്തിൽ അഭിമാന സന്ധ്യ 26 ന്

പ്രവാസി കോൺഗ്രസ് എം കുവൈറ്റ് ഘടകം ജലവിഭവ വകുപ്പുമന്ത്രി റോഷി ആഗസ്റ്റിൻ, ഗവൺമെന്റ് ചീഫ് ഡോക്ടർ എൻ ജയരാജ്, എംഎൽഎമാരായ പ്രമോദ് നാരായണൻ ജോബ് മൈക്കിൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരെ അനുമോദിക്കുന്നതിനും കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ വിപുലീകരിക്കുന്നതിനും ആയി 2021 ജൂൺ 26 രാത്രി 7 30ന് അഭിമാന സന്ധ്യ എന്ന പ്രോഗ്രാം സംഘടിപ്പിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രോഗ്രാം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വക്കേറ്റ് സുബിൻ അറക്കൽ അധ്യക്ഷത വഹിക്കും

ബിനു മുളക്കുഴ, അഡ്വക്കേറ്റ് ലാൽജി ജോർജ്, ബിജു എണ്ണമ്പ്രയിൽ, സെൻ എംപി, ജിൻസ് ജോയ്, സാബു മാത്യു, ടോമി കണിച്ചുകാട്ട്, ഷാജി നാഗരൂർ, തോമസ് മുണ്ടിയാനി, ജോർജ് വാക്കത്തിനാൽ, ഡേവിസ് ജോൺ, മാത്യു ഫിലിപ്പ് മാർട്ടിൻ, ഷിന്ടോ ജോർജ്, ടോം പൂഞ്ഞാർ, ജിയോ മോൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു

കൺവെൻഷന്റെ വിജയത്തിനായി മേഖലകൾ തിരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രസിഡന്റ് സുബിൻ അറക്കൽ, ജനറൽ സെക്രട്ടറി ജോബിൻസ് പാലെട്ട്, ട്രഷറർ സുനിൽ തൊടുക എന്നിവർ അറിയിച്ചു

Exit mobile version