കുട്ടികളുടെ ആശുപത്രിക്ക് പുതിയ ICU ആംബുലൻസ് : എംപി ഫണ്ടിൽ നിന്നും 22 ലക്ഷം രൂപാ തോമസ് ചാഴികാടൻ എം പി അനുവദിച്ചു

0
75

ഗാന്ധിനഗർ: എം പിമാർക്ക് ഉള്ള പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിന് ആംബുലൻസ് വാങ്ങാൻ 22 ലക്ഷം രൂപാ അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.

നാഷണൽ ആംബുലൻസ് കോഡ് പാലിച്ച് നിർമ്മിച്ചിരിക്കുന്ന ട്രാവലർ ആംബുലൻസിൽ രോഗിയും ഡ്രൈവറും ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. ആംബുലൻസ് അനുവദിക്കുന്നതിന് വേണ്ടി ഐ സി എച്ച് കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ജയപ്രകാശ് കെ പി എം പി ക്ക് നിവേദനം നൽകിയിരുന്നു.

Leave a Reply