
അമിതമായ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാചക വിതരണം സബ്സിഡി പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 11 മണിക്ക് പാർട്ടി എംപിയും എംഎൽഎമാരും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം നിർവഹിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു