Friday, November 22, 2024
HomeKeralaKottayamകേന്ദ്ര വന്യജീവിസംരക്ഷണ നിയമം പരിഷ്‌ക്കരിക്കണമെന്ന് കേരള കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്

കേന്ദ്ര വന്യജീവിസംരക്ഷണ നിയമം പരിഷ്‌ക്കരിക്കണമെന്ന് കേരള കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം : 1972 ലെ വന്യജീവിസംരക്ഷണ നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകരെയും പൊതുജനങ്ങളെയും സംരക്ഷിക്കുക, രാസവള വില വര്‍ദ്ധന പിന്‍വലിക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടത്തിയ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടേയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 23183 വന്യജീവി ആക്രമണമാണ് നടന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങി കൃഷിയും ജീവനും നശിപ്പിക്കാതിരിക്കാന്‍ ആവശ്യമായ ഫെന്‍സിംഗ് നടത്തണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പനകൊല്ലിയില്‍ അധ്യക്ഷത വഹിച്ചു.

സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, നിര്‍മ്മല ജിമ്മി, കെ.പി ജോസഫ്, ടോമി ഇടയോടിയില്‍, ഫിലിപ്പ് കുഴികുളം, ജോസ് പുത്തന്‍കാലാ, ഡാന്റീസ് കൂനാനിക്കല്‍,ജോജി കുറത്തിയാടൻ, അവിരാച്ചന്‍ കൊക്കാട്ട്, സിബി ഈരൂരിക്കല്‍, ജെയ്‌സണ്‍ ജെയിംസ്, ജോസ് കലൂര്‍, പി.വി.കെ നായര്‍, ആന്റണി അറയ്ക്കപ്പറമ്പില്‍, ജോയി നടയില്‍, മാത്തച്ചന്‍ പ്ലാത്തോട്ടം. ജോയി പീലിയാനിക്കല്‍, രാജു കുന്നേല്‍, സന്തോഷ് പീലിയാനിക്കല്‍, രവീന്ദ്രന്‍ കരിമ്പാംകുഴി, ഫ്രാന്‍സിസ് സാലസ്, ജോയി ചെറുപുഷ്പം, ഭാസ്‌ക്കരന്‍ നായര്‍ കിഴക്കേമുറിയില്‍, പോള്‍ അലക്‌സ് പാറശേരി, പി.എം മാത്യു, ടി.എ ജയകൃഷ്ണന്‍, സണ്ണി വാവലാങ്കല്‍, ബിജു മറ്റപ്പള്ളി, ജോര്‍ജുകുട്ടി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments