Saturday, November 23, 2024
HomeNewsKeralaസർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം : കോട്ടയത്ത് കേരള...

സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ തീരുമാനം : കോട്ടയത്ത് കേരള കോൺഗ്രസ്‌ പ്രതിഷേധമിരമ്പി

സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സകൾക്ക് പണം ഈടാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ കേരള കോൺഗ്രസ്‌ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ കേരള കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.പ്രധിഷേധ സമരം പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ:മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജനങ്ങൾ കോവിഡ് ദുരിതം അനുഭവിക്കുന്ന ഈ സമയത്തു കോവിഡ് അനന്തര ചികിത്സയ്ക്കായുള്ള പണം സർക്കാർ ആശുപത്രികളിൽ ഈടാക്കും എന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ വരും ദിവസങ്ങളിൽ തീരുമാനം മാറ്റിയില്ലെങ്കിൽ കേരള കോൺഗ്രസ്‌ പാർട്ടി സംസ്ഥാനം മുഴുവൻ ബഹുജന മുന്നേറ്റത്തോടെ സമരം വ്യാപിപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ പ്രസ്ഥാവിച്ചു.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി.സി.പൈലോയുടെ അധ്യക്ഷതയിൽ കൂടിയ ധർണ സമരത്തിൽ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ :ജോയ് എബ്രഹാം എക്സ് എം പി മുഖ്യ പ്രഭാഷണം നടത്തി.കെ പി ദേവസ്യ,പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങൾ ആയ അഡ്വ പ്രിൻസ് ലൂക്കോസ്, അഡ്വ ജെയ്സൺ ജോസഫ്,പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ പി പോൾ,അഡ്വ മൈക്കിൾ ജെയിംസ്, സാബു പീടിയേക്കൽ,അഡ്വ ടി വി സോണി,ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ:റോസമ്മ സോണി, ബ്ലോക്ക്‌ മെമ്പർ ശ്രീമതി ആൻസ് വര്ഗീസ്,പഞ്ചായത്ത്‌ മെമ്പർമാരായ ജോസ് അമ്പലക്കുളം, ആലിസ് ജോസ്, അമുദാ റോയ്, ഡെയ്സി, ജോഷി ജോമോൻ ഇരുപ്പക്കാട്ടു,ജോഷി തെക്കെപുറം, ജിപ്സൺ ജോയ്, കുര്യൻ വട്ടമല, ടിറ്റോ പയ്യനാടൻ,ജോളി എട്ടുപറ, എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments