Sunday, November 17, 2024
HomeNewsKeralaഇന്ധനവില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധ സമരം 23 ന്

ഇന്ധനവില വർദ്ധനവിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധ സമരം 23 ന്

പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത പുലർത്തുന്നു എന്ന് ആരോപിച്ചു കേരള കോൺഗ്രസ് ബുധനാഴ്ച എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിക്കും. തൊടുപുഴയിൽ ചെയർമാൻ പി ജെ ജോസഫിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന സംസ്ഥാന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം.

പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കുമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചിട്ടില്ല. സംസ്ഥാന താൽപര്യത്തിന് ഗുണകരമല്ലാത്ത സിൽവർ ലൈൻ റെയിൽവേ പദ്ധതിയെ എതിർക്കുന്നതെന്നും പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുന്നതിനും വിദഗ്ധരെ ഉൾപ്പെടുത്തി കോട്ടയത്ത് വെബിനാർ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു

അന്തരിച്ച കേരള കോൺഗ്രസ് നേതാക്കളായ ആർ ബാലകൃഷ്ണപിള്ള സ്കറിയാ തോമസ് ചാക്കോ വർഗീസ് കുട്ടപ്പൻ നെടുമ്പാല, സാബു പരവരാകം, ചെറിയാൻ കുതിരവട്ടം എന്നിവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

യോഗത്തിൽ വർക്കിങ് ചെയർമാൻ പി സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, ജോയി എബ്രഹാം, ടി യു കുരുവിള ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ ജോണി നെല്ലൂർ വക്കച്ചൻ മറ്റത്തിൽ ജോസഫ് എം പുതുശ്ശേരി മാത്യു സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments